മലയാള ചലചിത്ര ഗാനരംഗത്ത് അന്യഭാഷാ ഗായികമാര്‍ അടക്കി വാഴുന്ന കാലത്ത് വ്യത്യസ്തമായ ആലാപനത്തിലൂടെ ആദ്യമായി ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ലതിക. ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ആ ഗാനങ്ങള്‍ എസ്. ജാനകിയുടെ ഹൃദ്യമായ സ്വരമാധുരി പോലെ ആസ്വാദകര്‍ സ്വീകരിച്ചതും ലതികയെന്ന ഗായികയ്ക്കുള്ള അംഗീകാരമായിരുന്നു. ഗായികയുടെ അനുഭവ കുറിപ്പുകള്‍ ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന കൃതി മലയാള ചലച്ചിത്രഗാനങ്ങളുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.
ഇതാ ഇതാ ഇതാ പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ, ഈ ഗാനവും ഗായികയും ആ സിനിമയും എങ്ങനെ മറക്കാനാണ്. മോഹന്‍ ലാലിനെ സൂപ്പര്‍ താരപദവിയിലേക്ക് ആനയിച്ച വിന്‍സെന്റ് ഗോമസിന്റെ കഥ പറഞ്ഞ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലെ ‘പാടാം ഞാനാ ഗാനം’ ഹിറ്റ് ഗാനം പാടിയ ലതിക തന്റെ ഗാനാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. പ്രശസ്ത ചലചിത്ര പിന്നണി ഗായികയായ ലതികയുടെ 60 വര്‍ഷത്തെ സംഗീതാനുഭവങ്ങള്‍ ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന അനുഭവക്കുറിപ്പിലൂടെ ചലചിത്ര സംഗീതാസ്വാദകരുമായി പങ്കിടുന്നു.
9788119721474
Purchased CICC Book House, Press Club Road, Ernakulam