അതൊരു വല്ലാത്ത ചടങ്ങാണ്. മൂക്കിലേക്ക് വിളക്കെണ്ണ ഒഴിച്ച്, തലയിൽ തണുത്ത വെള്ളമൊഴിച്ച് ഒരാളുടെ ജീവനെടുക്കുക! വെറും മുന്നൂറ് രൂപക്ക് ഓരോ മനുഷ്യനെയും തണുപ്പിച്ച് കൊല്ലുമ്പോൾ അഹോറ രാജീവ് ഗാന്ധിയെ ഓർക്കും. അന്ന് കലൈവാണി രാജരത്നം മനുഷ്യ ബോംബായി പൊട്ടി തെറിച്ചപ്പോൾ രാജീവ് ഗാന്ധിക്കൊപ്പം അഹോറക്ക് നഷ്ടമായത് സ്വന്തം പിതാവിനെയാണ്.ഓരോ തലൈക്കൂത്തലെടുക്കുമ്പോഴും രാജീവ് ഗാന്ധിയും അപ്പനും കിണറ്റിൻ കരയിലിരുന്ന് അയാളെ നോക്കാറുണ്ട് പോലും. തമിഴ് ഗ്രാമങ്ങളിൽ ഇന്നും തുടർന്ന് പോരുന്ന തലൈക്കൂത്തൽ എന്ന ദയാവധത്തെ ആസ്പദമാക്കി എഴുതിയ മലയാളത്തിലെ ആദ്യ നോവൽ.രാജീവ് ഗാന്ധി കൊലപാതകക്കേസിലെ ദൃക്സാക്ഷി വിവരണം ഈ പുസ്തകത്തെ ചരിത്രത്തോട് ചേർത്ത് നിർത്തുന്നു.
9788199238909
Purchased CICC Book House, Press Club Road, Ernakulam