അർജുന്റെ കഥകൾക്ക് മുൻകൂട്ടി തീരുമാനിക്കപ്പെട്ട അവസാനങ്ങൾ ഇല്ല. അവ മിക്കപ്പോഴും ചാക്രികമായി തുടക്കത്തിലേക്ക് ചെന്നുമുട്ടും. നിങ്ങൾ കാണുന്നതും കേൾക്കുന്നതുമൊന്നും അത്രമാത്രം ലളിതമോ വിശ്വസനീയമോ അല്ലെന്ന് ഈ കഥകൾ താക്കീത് നൽകുന്നു. ലോകത്തിന്റെ അനുപാതങ്ങളിൽ എന്തോ പൊരുത്തക്കേടുണ്ടെന്ന മട്ടിലാണ് ഓരോ കഥയിലെയും വീക്ഷണം. വാക്കിനു പുറകിൽ അസ്വസ്ഥകരമായ നിഴലുകൾ അനങ്ങുമ്പോൾ ഉന്മാദത്തിന്റെ ഉയർന്ന യുക്തി നിങ്ങളുടെ പ്രായോഗികയുക്തിയെ വെല്ലുവിളിക്കുന്നു.
9789364874199
Purchased Current Books, Convent Junction, Market Road, Ernakulam