TY - BOOK AU - John Mundakkayam TI - CHAARAM: /ചാരം U1 - G PY - 2025/// CY - Kollam PB - TOTT Books KW - Niroopanam KW - Upanyasam KW - Lekhanangal N1 - ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നടന്ന സോളാർ കേസ് അസ്പ-ദമാക്കി ’സോളാർ വിശേഷം’ എന്ന പുസ്‌തകം എഴുതിയ പ്രശസ്ത പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയം, കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിവാദമായ ഐഎസ്ആർഒ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് കടന്ന് കേസിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ നടന്ന സംഭവങ്ങളുടെ പിന്നാമ്പുറ കഥകൾ വിവരിക്കുന്ന ഗ്രന്ഥമാണ് ചാരക്കേസിൽ അവസാന വാക്ക് ഇരുപതാം നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ-മാധ്യമ-സാംസ്ക്കാരിക ചരിത്രത്തിലെ ലജ്ജാകരവും പേടിപ്പെടുത്തുന്നതുമായ അദ്ധ്യായമാണ് ചാരവൃത്തിക്കേസ്. അതിന്റെ അവിശ്വസനീയമായ ഉള്ളൊഴുക്കുകളുടെ ഭാഗവും ദ്യക്‌സാക്ഷിയുമായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയം ആ നടുക്കുന്ന കഥ ഇവിടെ പറയുന്നു. രാഷ്ട്രീയ പകപോക്കലും വ്യക്തിഹത്യയും വാർത്തവേട്ടയും പൊലീസുദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളുമാണ് ചാരവൃത്തിക്കേസിനെ മാരകവും വിഷം ചീറ്റുന്നതുമാക്കി മാറ്റിയത്. അതിൻ്റെ രക്തസാക്ഷികൾ അനവധിയാണ്. രണ്ട് സ്ത്രീകളുടെ മേൽ കേരളം കോരിച്ചൊരിഞ്ഞ വിദ്വേഷം മലയാളികളുടെ ചരിത്രത്തിന്മേൽ എന്നന്നേക്കും ഒരു കളങ്കമായി നിലനിൽക്കും. ജോൺ ഈ പുസ്തകത്തിൽ നിർമ്മമമായും വസ്തുനിഷ്ഠമായും ചാരവൃത്തിക്കേസി-ന്റെ രഹസ്യങ്ങളിലേയ്ക്ക് പാരായണസുഖ സമ്പുഷ്‌ടമായ ഒരു വാതിൽ തുറക്കുന്നു. ചാരവൃത്തിക്കേസിനെപ്പറ്റിയുള്ള അവസാന വാക്ക് എന്ന് ഈ പുസ്‌തകത്തെ ഞാൻ വിശേഷിപ്പിക്കുന്നു. സക്കറിയ ER -