നിങ്ങൾ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കിൽ ഈ പുസ്തകം നിങ്ങൾക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് നിന്നിൽത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മർഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങൾ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. ഉപബോധമനസ്സിന്റെ അപരിമേയമായ ശക്തിയെക്കുറിച്ച് വിവരിക്കുന്ന നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാൽ സമ്പന്നനാകൂ എന്നീ വിഖ്യാത കൃതികളുടെ കർത്താവിൽനിന്നും മറ്റൊരു കൃതി. വിവർത്തനം: ലിൻസി കെ. തങ്കപ്പൻ