ജയരാമൻ തന്റെ ജീവിത സുരക്ഷയ്ക്കായി ശത്രുക്കളുമായി അങ്കം കുറിച്ചപ്പോൾ അത് കുടുംബബന്ധങ്ങളുടെ അടിത്തറയ്ക്ക് വരെ ഇളക്കം തട്ടിച്ചു. ശത്രുനിരയിൽ തന്റെ ബന്ധുക്കൾ അണിനിരന്നത് അയാളെ ഒട്ടും അധൈര്യപ്പെടുത്തിയില്ല. പോർമുഖത്ത് ജയരാമൻ ഒരു ധീരസേനാനി ആയി നിലകൊണ്ടു. മുരളി നെല്ലനാട് രചിച്ച ആകസ്‌മികം എന്ന നോവൽ സത്യത്തിന് നേരെ പിടിച്ച കണ്ണാടി ആണ്.