പ്രണയവും ഭക്തിയും കാമവും പ്രതീക്ഷയും നിരാശയും മടുപ്പും സൗഹൃദവും എല്ലാം നിറയുന്ന കഥകളാൽ സമ്പന്നമായിരുന്നു മാധവിക്കുട്ടിയുടെ രചനാലോകം.മലയാളിയുടെ പാരമ്പര്യ ബോധ്യങ്ങളോട് നിരന്തരമായി കലഹിക്കുന്ന രചനകളായിരുന്നു മാധവിക്കുട്ടിയുടേത്.ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന ഗ്രന്ഥം മാധവിക്കുട്ടിയുടെ സർഗാത്മകലോകത്തേക്കുള്ള ഒരു സ്വതന്ത്രസഞ്ചാരമാണ്.