THAPASWINI AMMA : Abalakalkku Saranamayi Jeevicha Punyavathy
/ തപസ്വിനി അമ്മ :അബലകൾക്കു ശരണമായി ജീവിച്ച പുണ്യവതി
- 1
- Kacheripady Pranatha Books 2025/06/01
- 56
ഭേദപ്പെട്ട തറവാട്ടിൽ ജനിച്ച പാപ്പിക്കുട്ടി ആകർഷകമായ രൂപസൗഭാഗ്യത്താൽ അനുഗ്രഹീതയായിരുന്നു.പക്ഷെ സാദാരണ സ്ത്രീകളെ പോലെ വിവാഹബന്ധത്തിൽ ഏർപ്പെട്ടു സുഖകരമായ കുടുംബ ജീവിതം നയിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല.പല നിലകളിലും പരാധീനയനുഭവിക്കുന്ന അബലകളുടെ ജീവിതത്തിലാണ് അവരുടെ ശ്രദ്ധ പതിഞ്ഞത്.അവരെ പരാധീനതകളിൽ നിന്ന് മോചിപ്പിക്കാൻ അവർ വെമ്പൽ കൊള്ളുകയും ചെയ്തു.ആ വെമ്പലിന്റെ പ്രേരണയാൽ അവർ ആലത്തൂർ ആശ്രമത്തിൽ പോയി താമസിക്കുകയും ആധ്യാത്മിക ജീവിതത്തിൽ തല്പരയാവുകയും ചെയ്തു. ആധ്യാത്മിക ജീവിതമെന്നത് സന്യാസിയാവുകയല്ല,അശരണരായവരെ സഹായിക്കുകയും അവരുടെ ജീവിതാവകാശങ്ങൾ നേടിക്കൊടുക്കാൻ പരിശ്രമിക്കുകയാണെന്ന് ആ മഹതി ഉൾക്കൊണ്ടു.തപസ്വിനിയമ്മയുടെ ജീവിതം ആത്മാർപ്പണത്തിന്റെയും ആതുരസേവനത്തിന്റെയും പര്യായമാണ്.