MISHELINTE KATHA
- 1
- Kottayam D C BOoks 2025/02/01
- 152
ആരും മാതൃകയാക്കാൻ കൊതിക്കുന്ന മിഷേൽ എന്ന സൽസ്വഭാവിനിയായ പെൺകുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപെെശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സന്തോഷം നൽകി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങൾക്കുണ്ടാകുന്ന കഷ്ടതകളും അതേത്തുടർന്നുണ്ടാകുന്ന പതനങ്ങളും ഉത്ഥാനങ്ങളും എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നതാണ്. വായിച്ചുപോകാവുന്നതും പരിണാമഗുപ്തിയുള്ളതുമായ ബാലസാഹിത്യകൃതി. ബാലഭാവനകളെ ഉത്തേജിപ്പിക്കാനും നന്മയുടെ ലോകത്തേക്ക് അവരെ കെെപിടിച്ചുയർത്താനും പര്യാപ്തമാണ് ഈ പുസ്തകം.