സൂര്യാഗോപിയുടെ കഥകളിൽ സാധാരണ സ്ത്രീകഥകളിൽ കാണുന്നതുപോലെ ലോലമായ അനുഭവതലമോ ,സൗമ്യതയുടെ ഇളംകാറ്റോ,സ്‌നേഹത്തിന് വേണ്ടിയുള്ള അടക്കിയ കരച്ചിലുകളോ പരിഭവങ്ങളോ പ്രതീക്ഷിക്കരുത് .മനുഷ്യരെ നേർക്കുന്നെർ നിന്ന് നിരീക്ഷിച്ചു ഉയിരിന്റെ ഉയിരു തേടി സഞ്ചരിക്കുന്ന കഥാകാരി കാണുന്നതിലേറെയും ഇരുണ്ട ലോകങ്ങളാണ്.അതിനെ സത്യസന്ധമായി പറയുകയാണ് തന്റെ ദൗത്യം എന്നവർ കരുതുന്നു.ആ ദർശനം മികച്ച കലയായി മാറുകയാണ്,ഈ കഥകളിലും .