കാശി മഹാരാജപുത്രി അംബ. ഹസ്തിനപുര രാജാവായ വിചിത്രവീര്യനുവേണ്ടി വിവാഹ വേദിയില്‍നിന്നും ഭീഷ്മരാല്‍ പിടിച്ചിറക്കപ്പെട്ട സ്ത്രീകളില്‍ ഒരുവള്‍. സോദരിമാരായ അംബികയും അംബാലികയും വിചിത്രവീര്യന്റെ പത്‌നിമാരായപ്പോള്‍ അംബ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പ്രണയിയായ സാല്വനുണ്ട് തന്നെ സ്വാംശീകരിക്കാന്‍, എന്നായിരുന്നു അവളുടെ ചിന്ത. എന്നാല്‍ വഞ്ചനയുടെയും ഭീരുത്വത്തിന്റെയും അഹന്തയുടെയും ഉടലെടുപ്പുകളായ പുരുഷലോകത്തുനിന്ന് അവള്‍ക്ക് നീതി ലഭിച്ചില്ല. മഹാഭാരതത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഈ കഥയെ പുനരവതരിപ്പിക്കുകയാണ് കോറമംഗലം നാരായണന്‍ നമ്പൂതിരി. നെരിപ്പോടുപോലെ എരിഞ്ഞ ആ പെണ്‍ജീവിതത്തെ തെളിഞ്ഞ ഭാഷയില്‍ ആഖ്യാനമികവോടെ അവതരിപ്പിക്കുകയാണീ കൃതിയില്‍.