PRADAKSHINAM / പ്രദക്ഷിണം
/ ഷാജു പുതൂര്‍
- 1
- Thrissur Green Books 2022
- 72
ഷാജു പുതൂരിന്റെ ലേഖനസമാഹാരത്തിൽ ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുൻപറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങൾ. വസ്തുതകളിലൂടെ ലേഖകൻ പ്രദക്ഷിണം വെയ്ക്കുമ്പോൾ പുതിയ പുതിയ വിവരങ്ങൾ തത്പരരായ വായനക്കാർക്ക് ദക്ഷിണകളായി വിതരണം ചെയ്യുന്നു. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അത്യാഹിതങ്ങൾ, ശില്പങ്ങൾ, സംഭവങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യവൈചിത്ര്യങ്ങൾ ഉള്ളവയാണ് പ്രതിപാദ്യങ്ങൾ. കേട്ടുപരിചയവും കണ്ടുപരിചയവും ഉള്ളവയാണെങ്കിൽപോലും പല ആചാരങ്ങളുടെയും അകവും പുറവും നമ്മുടെ ഉള്ളിലുള്ള ചിത്രങ്ങളിൽ വേണ്ടുംപോലെ തെളിഞ്ഞിരുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു എന്നതാണ് അവയുടെ വിവരണത്തെ പ്രസക്തമാക്കുന്നത്.