TY - BOOK AU - Suresh P Thomas TI - KOVARMANUSHYAN: /കോവർമനുഷ്യൻ SN - 9789364874182 U1 - A PY - 2025/// CY - Kottayam PB - DC Books KW - Novelukal N1 - 'പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ' നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവൽ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം; കോവർകഴുതയെപ്പോലെ ശ്വസിക്കുമ്പോഴും മനുഷ്യരെപ്പോലെ ഓർമ്മിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ജീവിച്ചതിന്റെ തെളിവായെങ്കിലും സ്വന്തം ദുരന്തകാലത്തെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ. -മനോജ് കുറൂർ ER -