JAALAKANGAL ILLAATHTHA VEEDU /ജാലകങ്ങൾ ഇല്ലാത്ത വീട്
/ഷൈജു മൂഞ്ഞേലി അഗസ്തി
- 1
- Thrissur Booker Media 2024
- 75
ജാലകങ്ങൾ ഇല്ലാത്ത വീട്# ഓര്‍മ്മക്കുറിപ്പുകള്‍ # ഡോ. ജിന്റോ ജോൺ ***************************************************************************************************************** ജാലകങ്ങളില്ലാത്ത ഓലപ്പുരയുടെ ചാണകത്തറയിൽ നിന്ന് നിറയെ ജാലകങ്ങളുളള മനസ്സുമായി ഒരാളെന്നോട് സംവദിക്കുന്നു ഈ പുസ്‌തകത്തിൽ ആദ്യാവസാനം.' ജാലകങ്ങളില്ലാത്ത വീട് ' വായിച്ചു തീരുമ്പോൾ എണ്ണമറ്റ ജാലകങ്ങൾ തുറന്നിട്ട ഗൃഹാതുരതയുടെ തീരത്തേക്ക് വായനക്കാരനെ പറിച്ച് നടുമെന്നുറപ്പാണ്. ആ മലമുകളിലെ പ്രശാന്തതയിലേക്കും താഴ്വാരത്തെ മനുഷ്യരിലേക്കും നനവ് പടർത്തിയ തട്ടുപാറച്ചാലിലെ നീരൊഴുക്ക് പോലെ, വെയിൽ കൊണ്ടതും വിയർത്തൊലിച്ചതും ഒറ്റയ്ക്കായിരുന്നില്ലെന്നും ഒരുപാടാളുകൾ ഒരുമിച്ച് നെയ്തെടുത്തതാണീ ജീവിതമെന്നുമുള്ള സാക്ഷ്യപത്രമാണ് ഈ 'ജാലകങ്ങളില്ലാത്ത വീട്ടി'ലെ മനുഷ്യരുടെ കഥകൾ പറഞ്ഞുതരുന്നത്.