HRIDAYATHIL NINNULLA CHODYANGAL /ഹൃദയത്തിൽ നിന്നുള്ള ചോദ്യങ്ങൾ
- 1
- Thrissur H&C Stores 2024
- 228
"ഹൃദയത്തിൽ നിന്നുള്ള ചോദ്യങ്ങൾ" എന്ന പേരിൽ ഹൃദയാരോഗ്യം സംബന്ധിച്ച കൈപ്പുസ്തകം. ഹൃദ്രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായി പുറത്തിറക്കിയിരിക്കുന്ന കൈപ്പുസ്തകത്തിൽ ഹൃദ്രോഗങ്ങളെ കുറിച്ചുള്ള സംശയങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതൽ, ചികിത്സ, ഹൃദ്രോഗം കണ്ടെത്തൽ, ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം തുടങ്ങിയവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു.
ഹൃദ്രോഗ ലക്ഷണങ്ങൾ, ചികിത്സ, ജീവിതശൈലീ മാറ്റങ്ങൾ, ദീർഘകാല പരിചരണം തുടങ്ങി രോഗികൾക്കുണ്ടാകുനൻ ഒട്ടേറെ സംശയങ്ങൾക്കുള്ള മറുപടിയാണ് കൈപ്പുസ്തകമെന്ന് സിവിആർഎസ് സെക്രട്ടറിയും സീനിയർ കൺസൾട്ടന്റ് കാര്ഡിയോളജിസ്റ്റുമായ ഡോ. ജാബിർ അബ്ദുള്ളക്കുട്ടി പറഞ്ഞു.