ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയുന്നവയാണീ കവിതകൾ.എല്ലായിടത്തും കവിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അവയെല്ലാം മാറുമെന്നും നിഷാദനാട്യങ്ങൾ മാറി എല്ലാം നേരെയാകുമെന്നൊരു പ്രതീക്ഷയുണ്ട്.ജീവിതം പുഴ പോലെയാണ്.അതങ്ങനെ ഒഴുകികൊണ്ടിരിക്കും.വെള്ളം മറുബോഴും പുഴ പുഴയായി തന്നെ ഇരിക്കുന്നു.