“ഞങ്ങളെ രണ്ടുപേരെ വളഞ്ഞു വച്ചിരിക്കുകയാണ് പെൺ സംഘം അതിലൊരാൾ വെള്ളാരം കണ്ണുള്ള കിളരം കുറഞ്ഞവൾ എന്നെ തറപ്പിച്ചു നോക്കുന്നു. അവർ തമ്മിൽ തമ്മിൽ പറയുന്നത് എന്തെ ന്ന് നിശ്ചയം പോരാ. എങ്കിലും ഒരു കാര്യം പിടികിട്ടി അവർക്ക് കാശു മാത്രം പോരാ ഞങ്ങളുടെ പൂർണ്ണ വിവരവും വേണം ഞാൻ പേരും ഊരും പറഞ്ഞു. ഒപ്പമുള്ള സുഹൃത്തിൻ്റെ പേരു കേട്ടതോ ടെ പെൺ സംഘത്തിൽ ഒരുവൾ പെട്ടെന്ന് മുന്നിലേക്ക് വന്ന് അയാളുടെ ഷർട്ടിൽ അടക്കി കൂട്ടി ഒരു പിടുത്തം... കുതറിമാറാൻ അയാൾ ശ്രമിച്ചപ്പോൾ അവൾ പിടി കൂടുതൽ മുറുക്കി ജീൻസും ടീഷർട്ടും ആണ് പെൺ സംഘത്തിൻ്റെ വേഷം. ടീഷർട്ടിനു മീതെ യുള്ള കറുത്ത ഹാഫ് കോട്ടിൽ മഴുവിൻ്റെ രൂപം കൊത്തിവെച്ചി ട്ടുണ്ട്. രണ്ട് യുവതികളുടെ തോളിൽ മെഷീൻ ഗണ്ണുകൾ ആകാശം നോക്കിക്കിടക്കുന്നു.“ മണിപ്പൂർ യാത്രയുടെ ഉദ്വേഗജനകമായ ഓർമ്മകൾ. ഒപ്പം അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ് യാത്രകളുടെ അനുഭവങ്ങളും.