ബൃന്ദ കാരാട്ടിന്റെ ഓർമക്കുറിപ്പുകൾ. നാം അറിയാത്തൊരു ഡല്‍ഹിയിലേക്കാണ് റീത്തയുടെ പാഠങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അക്രമാസക്തമായ സംഭവങ്ങള്‍, തുണിമില്‍ത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ മുതല്‍ അടിയന്തരാവസ്ഥക്കാലത്ത് ആട്ടിയോടിക്കപ്പെട്ട പാവപ്പെട്ട മനഷ്യര്‍ വരെ, 1980 കളുടെ ആദ്യപാദങ്ങളിലെ സ്ത്രീധന വിരുദ്ധ പോരാട്ടങ്ങള്‍ മുതല്‍ 1984 ലെ അതിക്രൂരമായ സിഖ് വിരുദ്ധ കലാപങ്ങള്‍ വരെ. ഒരു പെണ്‍കുട്ടിയുടെ സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും അത്ഭുതകരമായ പരിവര്‍ത്തനത്തിന്റെയും കഥ. വിപ്ലവകരമായ സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പശ്ചാത്തലത്തില്‍ വളര്‍ത്തിയെടുത്ത പോരാട്ടത്തിന്റെ കഥ. ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞ് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച, വരേണ്യതയുടെ മടിത്തട്ടില്‍ പിറന്ന ഒരു യുവതിയുടെ സമരോത്സുകതയുടെ കഥ. നല്ലൊരു ലോകസൃഷ്ടിക്കായി പോരാടാനായി തൊഴിലാളികളെ എങ്ങനെ സംഘടിപ്പിക്കണം എന്ന പാഠം സ്വയം ഉള്‍ക്കൊണ്ടതിന്റെ കഥ.