ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽ നിന്നും വിനയത്തിന്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ് നാം സ്വസ്ഥരാകുന്നു.
ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.