ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇരുനൂറോളം ദ്വീപുകളാണ് മാലിദ്വീപ് എന്ന കൊച്ചുരാജ്യം. ടൂറിസ്റ്റ് മാപ്പിലെ മാലി എന്ന മാലെയെക്കുറിച്ചല്ല, കരയിലെ നിയമങ്ങളില്‍നിന്നും വ്യത്യസ്തമായ നിയമങ്ങളും ആചാരവും സാംസ്‌കാരിക സവിശേഷതകളുമുള്ള മാലിയെക്കുറിച്ചാണ് ലാല്‍ രഞ്ജിത് പറയുന്നത്. ദ്വീപുനിവാസികളുടെ തനതായ വിശ്വാസങ്ങളും ചരിത്രവും റണ്ണാമാരി എന്ന കടല്‍ച്ചെകുത്താനും നാടോടിക്കഥകളിലെ പൂര്‍വ്വികനായ ഫാന്‍ഡിഡും മറകളില്ലാത്ത ലൈംഗികതയും ഏകാന്തതയുടെയും അരക്ഷിതത്വത്തിന്റെയും അനുഭവങ്ങളും വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. ഒപ്പം, വിദ്യാഭ്യാസസമ്പ്രദായത്തിലെ വ്യത്യസ്തമായ ആധുനിക കാഴ്ചപ്പാടുകളും ചര്‍ച്ചാവിഷയമാകുന്നു.