മഴവില്ലും മിന്നൽക്കൊടിയും ഏതു മൗനത്തെയും ശബ്ദായമാനമാക്കുന്ന സാഗരഗംഭീരതയും കൈമെയ് പുണർന്നുനിൽക്കുന്ന ജീവിതേതിഹാസം; അതിനു ജീവിതപ്പാത എന്നു പേർ. ഇത് ചെറുകാടിന്റെ മാത്രം കഥയല്ല. ചോരയിൽ അഗ്നികൊണ്ടെഴുതിയ, മനുഷ്യജീവിതത്തെ മഹത്വപ്പെടുത്താൻ പ്രയത്നിച്ച ഒരുകൂട്ടം മനുഷ്യരുടെ കഥയുമാണ്. കലയെ കാലത്തിൽ സ്ഫുടം ചെയ്തെടുത്ത ഒരു കാലഘട്ടത്തിന്റെ ആനന്ദാതിശയങ്ങൾ ഇത്രമേൽ ഉണർന്നുകിടക്കുന്ന രചനകൾ ഇന്ത്യൻ സാഹിത്യത്തിൽ വിരളമാണ്.