ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തുകയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.