THALASH / തലാശ്
/ ലിജിൻ ജോൺ
- 1
- Kottayam D C Books 2024/06/01
- 303
ഡല്‍ഹിയിലെ മാല്‍ച്ചയില്‍ പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മിച്ചതാണ് മാല്‍ച്ച മഹല്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ പിടിച്ചടക്കിയപ്പോള്‍ ഈ മഹല്‍ ബ്രിട്ടീഷ് അധീനതയിലായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലായ ഈ കെട്ടിടം 1976-ല്‍ ഔധ് രാജവംശത്തിലെ നവാബ് വാജിദ് അലി ഷായുടെ കൊച്ചുമകള്‍ ബീഗം വിലായത്ത് സര്‍ക്കാരുമായി നീണ്ടഒമ്പതു കൊല്ലത്തെ നിയമപോരാട്ടത്തിനുശേഷം സ്വന്തമാക്കി. ആഗ്രഹിച്ചതുപോലെ മഹല്‍ വിട്ടുകിട്ടിയിട്ടും ബീഗം ആത്മഹത്യ ചെയ്യുകയും മാല്‍ച്ച മഹല്‍ ഡല്‍ഹിയിലെ പ്രധാന ’ഹോണ്ടഡ് സ്ഥല’ങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. ഇതിന്റെ കാരണങ്ങളിലന്വേഷിച്ചിറങ്ങിയ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ത്രിലോക് നാഥ് മഹലിൽ നേരിടേണ്ടിവന്ന ഭീതിതമായ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുന്ന സസ്പെൻസ് പാരാനോര്‍മല്‍ ഇന്‍വേസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലാശ്.