PARVATHY / പാർവതി
/ സേതു
- 1
- Kottayam D C Books 2024/03/01
- 252
അയൽനാടുകളെ അസൂയപ്പെടുത്തിയ സമൃദ്ധിയും ശാന്തിയും നിറഞ്ഞ ഭൂതകാലമുണ്ടായിരുന്ന ഗ്രാമമാണ് ശാന്തിനഗർ. വികസനത്തിന്റെ പേരിൽ ഗ്രാമത്തിലെത്തിയ ചില വ്യവസായങ്ങൾ ശാന്തിനഗറിലെ വെള്ളവും വായുവും മലിനമാക്കി. കാടുകൾ നശിച്ചു. പക്ഷികൾ പറന്നുപോയി. കള്ളന്മാരും പിടിച്ചുപറിക്കാരും വർദ്ധിച്ചു. തങ്ങളുടെ നാടിന് ശാപമോക്ഷം ലഭിക്കുമോ എന്നുവരെ ശങ്കിച്ചു ആ നാട്ടുകാർ. പക്ഷേ, പലപിറവികൾക്ക് കരുത്തുണ്ടായിരുന്നു ശാന്തിനഗറിന്. പിന്നീട് മാറ്റങ്ങളുടെ കാലമായിരുന്നു. പിൻതലമുറ അതിന് വഴിയൊരുക്കി. അവിടെയാണ് സൗമിനിയും പാർവ്വതിയും ജീവിച്ചത്. അവരുടെ കഥയാണിത്. സ്ത്രീ മനസ്സുകളുടെ അകം തേടുന്ന സേതുവിന്റെ മികച്ച ആഖ്യാനം.