നാടകീയമായ നോവൽ പരിസരങ്ങളിലൂടെ സീമാതീതമായ അതിശയങ്ങളുടെ ലോകം കാട്ടിത്തന്ന വിശ്വസാഹിത്യകാരൻ ദസ്തയവ്സ്കിയുടെ ജീവിതകഥ നോവൽ രൂപത്തിൽ. മനുഷ്യമനസ്സെന്ന കടങ്കഥയുടെ ഉത്തരം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമായിരുന്നു ദസ്തയവ്സ്കിയുടെ സാഹിത്യജീവിതം. സാഹോദര്യം, മാനവികത, സ്വയം നവീകരണം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ച, മനുഷ്യമനസ്സിനെ അഗാദമായി വിലയിരുത്തിയ അദ്ദേഹത്തിന്റെ പീഢകൾ നിറഞ്ഞ ജീവിതത്തിന്റെ, എഴുത്തിന്റെ, ദർശനത്തിന്റെ, മൗലികതയുടെ അന്തർധാരകൾ അനാവരണം ചെയ്യുന്ന കൃതി