മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരൻ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവർ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീർച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയിൽ വിരിഞ്ഞ അപൂർവ്വസുന്ദര രചനകളാണ് ഇതിലുള്ളത്. അക്കാലം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും അനുഭവങ്ങളും അത്യന്തം വേദനാജനകവും ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്തവിധത്തിൽ നമ്മളിൽ അടിച്ചേല്പിക്കപ്പെട്ടതുമാണെങ്കിലും പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്റെ, കൂടുതൽ സർഗ്ഗാത്മകരചനകളുടെ പിറവിയിലേക്കുള്ള ഉരകല്ലായി മാറുകയാണ് ഉണ്ടായത് എന്നതിനുദാഹരണങ്ങളായ കഥകൾ. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളും കൂടിയാണ് സേതുവിന്റെ ഈ പുതിയ കഥാസമാഹാരം.
9788119486601
Purchased CICC Book House, Press Club Road, Ernakulam