TY - BOOK AU - Janu,C K TI - ADIMAMAKKA: / അടിമമക്ക SN - 9788195488155 U1 - L PY - 2023////11/01 CY - Kozhikkode PB - RAT Books KW - Jeevacharithram KW - C K Janu N1 - വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ ­നിർവീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്‌മെന്റ്, ­അതേ സമൂഹത്തിന്റെ നേതൃത്വത്തിൽതന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവം; സി.കെ.ജാനു വിശദമായി ഈ ആത്മകഥയിൽ എഴുതുന്നുണ്ട്. ആദിവാസികളുടെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ടുള്ള നിൽപ്പുസമരത്തിലേക്കും പിന്നീട് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള മുത്തങ്ങ സമരത്തിലേക്കും പിന്നീട്, കേരളീയ പൊതുസമൂഹത്തിന് അവഗണിക്കാനാകാത്തവിധം ഈ വിഷയങ്ങളെ വികസിപ്പിച്ചെടുക്കാനും ജാനുവിന്റെ നേതൃത്വം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ തുടക്കം മുതലുള്ള ഗതിവിഗ തികൾ ‘അടിമമക്ക’ സത്യസന്ധമായ രാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുന്നു. മുത്തങ്ങ സമരത്തിനുമുമ്പ് വയനാട്ടിലെ ആദിവാസി കോള നികളിൽ നടന്ന, ജനാധിപത്യപരമായ സമരപങ്കാളിത്തം ഉറപ്പാക്കുന്ന ഒരുക്കങ്ങൾ ഏതൊരു രാഷ്ട്രീയ സംവിധാനവും ­വായിച്ചുപഠിക്കേണ്ട പാഠങ്ങളാണ് ER -