അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍ വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെ അപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. -ജോര്‍ജ് ജോസഫ് കെ.
അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍