TY - BOOK AU - Manikandan A D TI - ATTAPPADY : / അട്ടപ്പാടി : പ്രാക്തന സംസ്കൃതിയുടെ ശേഷിപ്പുകൾ SN - 9789391293567 U1 - G PY - 2022////03/01 CY - Thrissur PB - Ivory Books KW - Niroopanam Upanyasam KW - Attappady N1 - ഭൂമിയിൽ തന്നെ അതിപുരാതനമായ ഒരു പ്രതലം ആണ് ഈ പ്രദേശം. ആദിമകാലം തൊട്ടു തന്നെ , മനുഷ്യവാസം ഉണ്ടായിരുന്ന വയനാട് മുതലായ പ്രദേശങ്ങളുടെ തുടർച്ചയാണിവിടെ . ശിലായുഗ കാലത്തിൻ്റെ പല സംസ്ക്കാര വിശേഷങ്ങൾ ഇന്നും അവശേഷിക്കുന്നു എന്ന് ആദ്യകാല നരവംശശാസ്ത്രജ്ഞർ ആയ അനന്തകൃഷ്ണ അയ്യർ, കൃഷ്ണ അയ്യർ മുതലായവർ രേഖപ്പെടുത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ ആണ് ഡോ മണികണ്ഠൻ്റെ ഇപ്പോഴുള്ള പഠനങ്ങൾ പ്രസക്തവും സ്വാഗതാർഹവും ആവുന്നത് . അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും പ്രായേണ ഇതിനു മുമ്പ് ആരും നിരീക്ഷിക്കാത്തവയാണ് .അദ്ദേഹം ശിലായുഗ കാലം തൊട്ടുള്ള പല അവശിഷ്ടങ്ങളേപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട് . അതിനുശേഷം സംഘ കാല തമിഴകത്തിൽ ചേര - ചോള സാമ്രാജ്യങ്ങളുടെ അതിർത്തിയിൽ ആയിരുന്ന അട്ടപ്പാടി പ്രദേശം ഘോര സംഘട്ടനങ്ങളുടെ വിളനിലം ആയിരുന്നിരിക്കണം . അനവധി വീരക്കല്ലുകൾ ഇവിടെ നിന്ന് കണ്ടു കിട്ടിയത് അദ്ദേഹം വിവരിക്കുന്നുണ്ട് ER -