വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രമാണ്. അങ്ങനെ നേരിനെ പകര്‍ത്തിക്കാണിച്ചുകൊണ്ട് ഇഷാംബരം ഒരു രാഷ്ട്രീയ നോവലായി മാറുന്നു. മഹാമാരിയുടെ കാലത്ത് ഇന്ത്യ എന്തായിരുന്നുവെന്ന് ഭാവിയില്‍ ആരെങ്കിലും പരതുമ്പോള്‍ അതിനെ വ്യക്തമായി പകര്‍ത്തിയ ഒരു നോവല്‍ എന്ന നിലയില്‍ ഇത് ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ആവില്ല. അതാണ് ഈ നോവലിന്‍റെ ചരിത്രപരമായ ദൗത്യം. അങ്ങനെ ഏതു രീതിയില്‍ നോക്കിയാലും വളരെ പ്രസക്തിയുള്ള ഒരു നോവലാണ് ഇഷാംബരം.