TY - BOOK AU - Vijayakrishnan TI - BALIKERAMALA SN - 9789394315167 U1 - A PY - 2023////04/01 CY - Kothamangalam PB - Saikatham KW - Novalukal N1 - ചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിജയകൃഷ്ണന്‍ നോവല്‍രംഗത്തും പ്രസക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'ബാലികേറാമല', അപൂര്‍വചാരുതയും ഉള്‍ക്കരുത്തും പുലര്‍ത്തുന്നതിനൊപ്പം ദൃശ്യപരമായ സൗന്ദര്യം തൊട്ടുണര്‍ത്തുന്ന അനവദ്യശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കായേനും ഹാബേലും മുതല്‍ തുടങ്ങുന്ന സഹോദരര്‍ തമ്മിലെ പോരിന്റെ ആധുനികവും അഭൂതപൂര്‍വവുമായ ഒരാവിഷ്‌കരണമാണ് ഈ നോവല്‍. സാത്വികനായ ഒരച്ഛന്റെ ഭിന്നസ്വഭാവികളായ രണ്ടു മക്കളിലൂടെ വര്‍ത്തമാനകേരളത്തിന്റെ ആശയസംഘട്ടനങ്ങളുടെ ചിത്രം അനാവൃതമാവുന്നു. നിരവധി ചരിത്രസന്ധികളിലൂടെയാണ് സമാന്തരരേഖകള്‍ പോലെ ആ സഹോദരന്മാര്‍ സഞ്ചരിക്കുന്നത്. ഹൃദയാവര്‍ജ്ജകമായ ജീവിതചിത്രണം കൊണ്ട് ഹൃദയങ്ങളിലേക്ക് അനായാസം കടന്നുചെല്ലുന്ന നോവല്‍ ER -