JEEVITHANATAKAM /ജീവിത നാടകം അരുണാഭം ഒരു നാടക കാലം
/ബൈജു ചന്ദ്രന്
- 1
- Kozhikode Mathrubhumi Books 2022
- 536
ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും നമ്മളും പെട്ടുപോകും. -അടൂര്‍ ഗോപാലകൃഷ്ണന്
ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം.