ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും ഥാകൃത്തിന്റെ നിഴലും വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ് പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്.