NAALU VARSHANGAL / നാല് വർഷങ്ങൾ
- 1
- Thiruvananthapuram Sign Books 2022/08/01
- 448
‘നാല് വർഷങ്ങൾ’ എന്ന നോവലിനെ ജീവിതഗ്രന്ഥമെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. മലയാള നോവൽ സാഹിത്യത്തിൽ ഗംഭീരങ്ങളെന്നോ ഇതിഹാസങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന നിരവധി കൃതികൾ ചൂണ്ടിക്കാണിക്കാനാകും. അതിൽ ഒരെണ്ണമാണോ, ‘നാല് വർഷങ്ങൾ’ ? അല്ല, അത്തരമേതെങ്കിലും അരപ്പെട്ട കെട്ടി മാറ്റിവെക്കാവുന്നതല്ല ഈ കൃതി. വിശിഷ്ടമെന്ന് യാതൊരു സംശയവുമില്ലാതെ വിശേഷിപ്പിക്കാവുന്നതാണ് ഇത്. വായിക്കുന്ന ആർക്കും, ഒരിക്കലും മറക്കാനാവാത്ത, അല്ലെങ്കിൽ അവരെ മറക്കാൻ അനുവദിക്കാത്ത അനുഭവമായിരിക്കും ഈ നോവൽ’