മനുഷ്യന്റെ ഈശ്വരാരോഹണത്തിന്റെ കഥയാണ് രാമായണം. ഒരു സാധാരണമനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ രാമന്റെ ജീവിതം നിറയെ യാദൃച്ഛികതകളായിരുന്നു. അങ്ങനെ അസാധാരണമായിത്തീര്‍ന്ന ആ ജീവിതത്തിന്റെ പ്രത്യാശാനിര്‍ഭരതയാണ് രാമായണം വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാ ദുരന്തങ്ങളെയും ദുഃഖങ്ങളെയും എതിരിട്ടുകൊണ്ട് മനുഷ്യന് മഹത്ത്വമാര്‍ജിക്കാമെന്നും അമൃതാവസ്ഥ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു. വിവിധ രാമായണങ്ങളുടെ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ നിന്നു കൈവരിച്ച അറിവുകളും നിരീക്ഷണങ്ങളും ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പകര്‍ന്നുതരുന്നു.