51 ദിവസം. 28 സംസ്ഥാനങ്ങൾ. 17,000 കിലോമീറ്റർ. ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര. പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും. മിത്രയുടെ യാത്രയ്ക്കൊപ്പം കൂടുമല്ലോ