Radhakrishnan,Maythil

NINETEEN (19) നയൻടീൻ /മേതില്‍ രാധാകൃഷ്ണന്‍ - 1 - Kozhikkode Mathrubhumi Books 2022/05/01 - 190

ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌)

കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി

‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനർനിർവ്വചിക്കും’ എന്നെഴുതിയിരുന്നു മേതിൽ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നിൽ. ആ പുനർനിർവ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയിൽ വിജനതകളിലെ അടക്കംപറച്ചിൽ മേതിൽ കേട്ടുതുടങ്ങുന്നു, സ്പർശനം നിരോധിക്കപ്പെട്ട വസ്തുക്കൾ വെറും ഉപരിതലങ്ങൾ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളിൽ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിൻപറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തിൽ പകർത്തുന്നു…

9789355490216

Purchased Mathrubhumi Books, Kaloor


Niroopanam Upanyasam

G / RAD/NI