Dr. Mohamed Koya S. M.

MALABARILE MAPPILAMAR /മലബാറിലെ മാപ്പിളമാർ /ഡോ എസ് എം മുഹമ്മദ് കോയ / വിവർത്തനം : ലക്ഷ്മി നന്ദകുമാർ - 1 - Kozhikode Mathrubhumi Books 2022/01/01 - 110

1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാർ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ വിവർത്തനമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. മുപ്പത്തഞ്ചുകൊല്ലത്തിനു ശേഷവും ഈ ചരിത്രകൃതിക്ക് കേരള ചരിത്രത്തിൽ പ്രാധാന്യമുണ്ട്. റൊണാൾഡ് ഇ. മില്ലർ, ഫ്രെഡറിക് ഡെയിൽ, കാത്തലിൻ ഗഫ്, കെ.വി. കൃഷ്ണയ്യർ, ഡോ. എം.ജി. എസ്. നാരായണൻ, ഡോ. കെ.എം. പണിക്കർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾക്കിടയിൽ ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മലബാറിലെ മാപ്പിളമാർക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. മലബാറിലെ മാപ്പിളമുസ്ലിങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഘടകങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥിക്കുന്നുമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ഉദ്ഭവ വികാസങ്ങൾ ഒരു സാധാരണവായനക്കാരനും പിന്തുടരുന്നതിൽ ഈ ഗ്രന്ഥം സഹായിക്കുമെന്നതിൽ സംശയമില്ല.

9789355490667

Gifted SASIKUMAR. S. (B23869) Mob : 9446501960


Charithram- Bhoomisasthram

Q / MOH/MA