ആവാസവ്യവസ്ഥയിൽ സംഭവിക്കുന്ന ദുരന്തങ്ങൾ മനുഷ്യർ സ്വയം സൃഷ്ടിക്കുന്നവയാണ്. പക്ഷിമൃഗാദികൾ ഒന്നുംതന്നെ പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന യാതൊന്നും തന്നെ ചെയ്യുന്നില്ല എന്നത് മനുഷ്യർ കൺതുറന്ന് കാണേണ്ട വസ്‌തുതയാണ്. അക്രമത്തിന്റെയും അഴിമതിയുടെയും പാരിസ്ഥിതിനശീകരണത്തിന്റെയും പാത കൈവെടിഞ്ഞു മനുഷ്യർ മനുഷ്യനായിത്തന്നെ ജീവിക്കണം എന്ന സന്ദേശമാണ് ഈ സമാഹാരത്തിലെ പത്തു ലേഖനങ്ങൾ പകരുന്നത്