TY - BOOK AU - Jose T Thomas TI - KURISHUM YUDHAVUM SAMADHANAVUM: / കുരിശും യുദ്ധവും സമാധാനവും SN - 9789355665560 U1 - X1 PY - 2021////01/01 CY - Kottayam PB - Jose T Thomas KW - Christumatham KW - Charithram N1 - “ചരിത്രവും വിശ്വാസവും തമ്മിലുള്ള സംഘർഷം മാനവസംസ്കാര പരിണാമത്തിന്റെ ഊർജമായി പരിഗണിക്കുന്ന ചിന്തകൾ എക്കാലത്തുമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സ്ഥലകാലഭേദങ്ങളിൽ ഇത്തരമൊരു ചർച്ച മുന്നോട്ടുകൊണ്ടുപോകുകയാണു ജോസ് ടി തോമസ്. ‘എന്താണു ലോകത്തിന്റെ ഭാവി എന്നറിയുന്നതിനുവേണ്ടി ചരിത്രം നിരൂപണം ചെയ്യാനുള്ള എളുപ്പവഴിയാകുന്നൂ ക്രിസ്തുമതനിരൂപണം’ എന്ന വിശ്വാസത്തിലാണു ഗ്രന്ഥകാരൻ. നിരൂപണത്തിലെ ബഹുവിജ്ഞാനീയതയും ശാഠ്യങ്ങളില്ലാത്ത തുറവിയും ഗ്രന്ഥകാരനെ വ്യത്യസ്തനാക്കുന്നു. “പുതിയ തലമുറയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും പുസ്തകം പ്രകടിപ്പിക്കുന്ന പ്രതീക്ഷകൾ അതിശ്രദ്ധേയമാണ്. യേശുവും മറിയവും ഇവിടെ വിമോചനശക്തികളായി പ്രത്യക്ഷപ്പെടുന്നു. നവസംവേദനതന്ത്രങ്ങളും വിമോചനപ്പോരാട്ടത്തിൽ മേൽക്കോയ്മകളെയെല്ലാം തട്ടിത്തെറിപ്പിക്കുന്നു: ‘ഈ യുഗാന്ത്യത്തിൽ ആകാശത്തിനപ്പുറം ബഹിരാകാശത്ത് ഉള്ള ഉപഗ്രഹങ്ങളാലും ആഴികളുടെ അടിത്തട്ടിലെ കേബിളുകളാലും സൃഷ്ടിക്കപ്പെട്ട ഇൻഫർമേഷൻ സൂപ്പർഹൈവേ സമുച്ചയത്തിലൂടെ പുതിയ തലമുറകളുടെ പൊതുബോധത്തിലേക്കു അൻപിന്റെ മതാതീത സുവിശേഷമായി ശ്രീയേശു എന്ന മാനവചരിത്രപുരുഷൻ വീണ്ടും വരുന്നു’ എന്നതാണു കേന്ദ്ര പ്രമേയം”. ഡോ. സ്കറിയ സക്കറിയ ER -