ഭാരതപ്പുഴയോരത്തെ ഭഗവതിക്ഷേത്രങ്ങള്‍ ചരിത്രപഥത്തിലെ വെറും സ്മാരക ശിലകളല്ല. അവ ഒരു കാലഘട്ടത്തിന്റെ ചിഹ്നങ്ങളായി ചരിത്രത്തിന്റെയും പുരാവൃത്തത്തിന്റെയും ഇടയ്ക്ക് നിരവധി അര്‍ത്ഥ സൂചനകള്‍ ഉള്‍ക്കൊള്ളുന്ന പ്രചീന നിശബ്ദതയുടെ പ്രതി രൂപങ്ങളെന്നോണം നിലകൊള്ളുന്നു.