RAMANAMAHARSHI / രമണ മഹർഷി
/ സരസ്വതി എസ് വാര്യർ
- 1
- Kozhikkode Mathrubhumi Books 2015
- 336
യഥാര്‍ഥ ആത്മീയത എന്തെന്ന് ലോകത്തിന് അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. ആ സന്നിധിയില്‍ അല്പനേരമിരുന്നവര്ക്കെല്ലാം അനുഭവപ്പെട്ട അവാച്യമായ ശാന്തി പാശ്ചാത്യരും പൗരസ്ത്യരുമായ സകല ഭക്തരും അദ്ഭുതത്തോടെ വിവരിക്കാറുണ്ട്. ആ ദൃഷ്ടികളില്നിന്നും പൊഴിഞ്ഞ കൃപാകടാക്ഷമേറ്റവര്ക്കെല്ലാം താപശാന്തി ലഭിച്ചു. ആ വാക്കുകളുടെ പൊരുളറിയാന്‍ കഴിഞ്ഞവര്‍ക്ക് ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കരഗതമായി.
രമണമഹര്‍ഷിയുടെ സരളമായ ജീവിതത്തെയും ആ ആഴമേറിയ വാക്കുകളെയും ഉപാസിച്ചു ജീവിക്കുന്ന സരസ്വതി എസ്. വാര്യര്‍, ആ ജീവിതസന്ദര്ഭങ്ങളോരോന്നും ഒരു ജപമാലയിലെ മുത്തുകളെന്നപോലെ കോര്‍ത്ത് പവിത്രമാക്കിത്തീര്ത്തിരിക്കുന്നു.