ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തില്‍ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വര്‍ണ്ണപ്പൊലിമകളില്‍ ആര്‍ക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാള്‍. എന്നാല്‍ എഴുത്തുകാരന് വേണ്ടത് മാനുഷികതകളില്‍ തുളച്ചു കയറുന്ന കണ്ണുകളാണ്. ജീവിത മൂല്യങ്ങളുടെ അവശേഷിപ്പുകള്‍ മാത്രമാണ്‍ അയാളുടെ കൈമുതല്‍. മൂല്യബോധത്തിന്റെയും ധാര്‍മികതയുടെയും സമന്വയമാണത്. നമുക്ക് നഷ്ടമാകുന്ന സ്നേഹസംസ്കാരത്തിന്റെ വിളംബരമാണ് ഈ പുസ്തകം