Diop,David

RATHRIYIL ELLA RAKTHATHINUM NIRAM KARUPP / രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ് / ഡേവിഡ് ദിയോപ് - 1 - Kottayam D C Books 2021/11/01 - 144

ചരിത്രം മനുഷ്യനെ വലിച്ചിഴക്കുന്ന, ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകമാണിത്. സെനഗലിലെ രണ്ടു യുവയോദ്ധാക്കള്‍ തങ്ങളുടെ അധിനിവേശ-യജമാനന്മാരായ ഫ്രാന്‍സിനു വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുള്ള വിചിത്രവും ഭീതിദവും ഹിംസാത്മകവുമായ അനുഭവങ്ങളുടെ സാകല്യം. വംശീയവിവേചനങ്ങളുടെ ഒരു സൂക്ഷ്മചിത്രം. ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള, നൂറ്റാണ്ടിലെ നിരവധി ഭാഷകളിലെ അതിവിപുലമായ നോവല്‍ സഞ്ചയത്തില്‍, ഡേവിഡ് ദിയോപിന്‍റെ കാഴ്ച ആധുനികവും നവീനവുമാണെന്നു ബുക്കര്‍ വിധികര്‍ത്താക്കള്‍ പറഞ്ഞു. ഒന്നാം ലോകമഹായുദ്ധകാലത്തു വലിയൊരു അധിനിവേശ ശക്തിയായിരുന്ന ഫ്രാന്‍സ്, 1,35,000 സെനഗലീസ് സൈനികരെ യൂറോപ്പിലെ വിവിധ യുദ്ധമുഖങ്ങളില്‍ വിന്യസിച്ചിരുന്നു. 'തിരായ്യേ സെനിഗാലെ' എന്നറിയപ്പെട്ടിരുന്ന ഈ സൈനികര്‍ സെനഗലുകാര്‍ മാത്രമായിരുന്നില്ല, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ടായിരുന്നു. ഇവരില്‍ മുപ്പതിനായിരത്തോളം പേര്‍ യുദ്ധത്തില്‍ മരിച്ചു. ഈ സൈനികര്‍ ചരിത്രത്തില്‍നിന്നു ഏറെക്കുറെ നിഷ്കാസിതരാണ്. ഫ്രാന്‍സിനു കറിവേപ്പില പോലെയായിരുന്നു അവര്‍. അവരുടെ സേവനങ്ങള്‍ മാത്രമല്ല, ആന്തരികജീവിതങ്ങള്‍ പോലും പറയപ്പെടാതെ പോയി. ഈ പശ്ചാത്തലമാണു നോവലിസ്റ്റ് തെളിഞ്ഞ കണ്ണോടെ കാണുന്നത്

9789354821660

Purchased Current Books,Convent Jn,Ernakulam


Novalukal

A / DIO/RA