TY - BOOK AU - Rajasekharan, P. K. TI - PAKSHIKKOOTTANGAL: Little Magazinum Malayalathile Adhunikathayum: / പക്ഷിക്കൂട്ടങ്ങൾ : ലിറ്റിൽ മാഗസിനും മലയാളത്തിലെ ആധുനികതയും U1 - G PY - 2021/// CY - Kakkanad PB - Kerala Media Academy KW - Niroopanam Upanyasam N1 - ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള മലയാളത്തിലെ എഴുത്തുകളുടെ പരിമിതി അതികാല്പനികതയാല്‍ നിയന്ത്രിക്കപ്പെട്ടവയാണവ എന്നതാണ്. സമകാലിക മോഡേണിസ്റ്റ് പഠിതാക്കളില്‍ പ്രധാനിയായ എറിക് ബുള്‍സണിന്റെ ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള പ്രസിദ്ധ പഠനത്തിലെ പ്രാരംഭ വാചകമാണ് മുകളിലുദ്ധരിച്ചത്. സാധാരണ ഗതിയില്‍ ഒരു പഠനഗ്രന്ഥം അനുവര്‍ത്തിക്കാത്ത നിലയില്‍ പ്രസ്താവനയില്‍ നിന്നാണ് ആ പഠനം ആരംഭിക്കുന്നത്. ‘ലിറ്റില്‍ മാഗസിനുകളില്ലായിരുന്നെങ്കില്‍ മോഡേണിസവും ഉണ്ടാവുമായിരുന്നില്ല' എന്ന അസന്ദിഗ്ധ പ്രസ്താവനയാണ് വാചകങ്ങളുടെ ആകെത്തുക. യൂറോപ്പിന്റെ പശ്ചാത്തലത്തില്‍നിന്നു ബുള്‍സണ്‍ അവതരിപ്പിച്ച ഈ നിലപാടിന് നമ്മുടെ സന്ദര്‍ഭത്തിലെന്താണ് പ്രസക്തി?. വിശിഷ്യാ അനുഭൂതികളെയും ആസ്വാദനത്തെയും നിര്‍ണയിക്കുന്ന കാലദേശാതിവര്‍ത്തിയായ പൊതുഘടകം നിലവിലുണ്ട് എന്നംഗീകരിക്കല്‍ ആശയവാദമാണെന്നറിയാവുന്ന ഇക്കാലത്ത്. മലയാളത്തില്‍ ആധുനികത സാധ്യമാക്കിയ ‘പക്ഷിക്കൂട്ട'ങ്ങള്‍ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില കനപ്പെട്ട ആലോചനകളെ പരിഗണിച്ചാല്‍ മലയാളപഠനം ഒരു വഴിതിരിയലിന്റെ ദശാസന്ധിയിലെത്തിയിരിക്കുന്നതായി അനുമാനിക്കാം. കാല്‍നൂറ്റാണ്ടിലേറെയായി മലയാളത്തെ അടക്കിഭരിച്ചുകൊണ്ടിരുന്ന പ്രത്യയശാസ്ത്ര- പ്രതിനിധാന- സംസ്‌കാര പഠനങ്ങളുടെ വഴി ലോകമെങ്ങും അസ്വീകാരമായിക്കഴിഞ്ഞു- പി.കെ.രാജശേഖരന്റെ ലിറ്റില്‍ മാഗസിന്‍ പഠനകൃതിയായ ‘പക്ഷിക്കൂട്ടങ്ങളെ’ മുൻനിർത്തി ഒരു വിചാരം ER -