TY - BOOK AU - Tagore, Rabindranath AU - Rajeev Chelanattu (tr.) TI - DESEEYATHA (English Title : NATIONALISM): /ദേശീയത SN - 9789390865673 U1 - N PY - 2021////05/01 CY - Kozhikode PB - Mathrubhumi Books KW - Rashtreeyam KW - Deseeyatha N1 - പാശ്ചാത്യവും പൗരസ്ത്യവുമായ ആദർശങ്ങളുടെ മേളനത്തിനും ഇന്ത്യൻ ദേശീയതയുടെ അസ്തിവാരം വിപുലമാക്കുന്നതിനും മറ്റ് ഏതൊരു ഇന്ത്യക്കാരനെക്കാളുമുപരി ടാഗോർ സഹായിച്ചിട്ടുണ്ട്. – ജവാഹർലാൽ നെഹ്‌റു പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിലൂടെ നടത്തിയ യാത്രകളിലുടെ – ടാഗോർ എന്ന കവി ഒരു പ്രവാചകനായി മാറിക്കഴിഞ്ഞിരുന്നു. വ്യത്യസ്ത രാജ്യങ്ങളും സംസ്കാരങ്ങളും അന്യോന്യം ബന്ധിപ്പി ക്കേണ്ടതെങ്ങനെയെന്ന ചോദ്യവുമായുള്ള ദൂരവ്യാപകമായ സംഘട്ടനത്തിന്റെ പ്രാരംഭത്ത ദേശീയത എന്ന പുസ്തകം അടയാളപ്പെടുത്തി. പ്രഭാഷണങ്ങളിലും 1912-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനസമാഹാരത്തിലും അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ആവിഷ്കരിക്കപ്പെട്ടു. – രാമചന്ദ്ര ഗുഹ ദേശീയത വിനാശകരമായ ഒരാശയമാണെന്ന് അദ്ദേഹം മറയില്ലാതെ പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ അടിപ്പടവ് ദേശീയത എന്ന ആശയമാണെന്ന്, വരാനിരിക്കുന്ന വിപത്കാലങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ടെന്നപോലെ, ടാഗോർ പ്രസ്താവിച്ചു. ഉയർന്നുപാറേണ്ടത് മനുഷ്യവംശസാഹോദര്യത്തിന്റെ പതാകയാണ് എന്ന ഉത്തമബോധ്യത്തിൽ അടിയുറച്ചുനിന്നുകൊണ്ട് രാജ്യസ്നേഹം തന്റെ ആത്മീയാഭയമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. – സുനിൽ പി. ഇളയിടം ER -