TY - BOOK AU - Narendra Kohli AU - Ajayakumar,K C (tr.) TI - BANDHANAM : MAHASAMAR VOL.1: / ബന്ധനം SN - 9788130016238 U1 - A PY - 2019////09/01 CY - Kozhikkode PB - Poorna Publications KW - Novalukal N1 - മഹാസമര്‍ മഹാഭാരത കഥയുടെ തിരുത്തലോ മാറ്റിയെഴുതലോ അല്ല. മറിച്ച്‌ കാലാനുസൃതമായ വീക്ഷണത്തിലുള്ള പുനരാഖ്യാനമാണ്‌. ഭീഷ്‌മര്‍ക്ക്‌ സ്വച്ഛന്ദമൃത്യുവല്ല, സ്വച്ഛന്ദമുക്തിയാണ്‌ പിതാവ്‌ ശന്തനു വരമായി നല്‌കിയതെന്നും ഹസ്‌തിനാപുരത്തിന്റെ രാജസിംഹാസനത്തിലിരിക്കില്ലെന്നു ശപഥംചെയ്‌ത ഭീഷ്‌മര്‍ രാജവംശവുമായി ബന്ധിക്കപ്പെടുകയായിരുന്നുവെന്നും പറയുന്ന രചന. ഈ ബന്ധനം ഭീഷ്‌മരെക്കൊണ്ട്‌ എന്തെല്ലാം ചെയ്യിച്ചില്ല...! സ്വന്തം വംശപരമ്പരയ്‌ക്കു ഹസ്‌തിനാപുരത്തിലെ സിംഹാസനം നേടിയെടുക്കാന്‍വേണ്ടി ആവോളം ശ്രമിച്ചിട്ടും നിരാശയോടെ വ്യാസന്റെ കൂടെ കൊട്ടാരം വിട്ടുപോകാന്‍ സത്യവതി ബാധ്യസ്ഥയായി. എന്നിട്ടും വരും തലമുറയുടെ ഭരണത്തിന്‌ കാവല്‍ നില്‌ക്കാന്‍ നിസ്സഹായനായി ഭീഷ്‌മര്‍ ബന്ധിക്കപ്പെട്ടുപോയി. ഇതിനെല്ലാമിടയില്‍ ദേവപുത്രന്മാരെ നേടുന്ന ഗാന്ധാരിയുടെയും മാദ്രിയുടെയും കഥയ്‌ക്കൊപ്പം അകാലമൃത്യുവിനിരയാകുന്ന പാണ്ഡുവിന്റെയും നിസ്സഹായതകളിലേക്ക്‌ വായനക്കാരെ കൊണ്ടുപോകുന്ന രചന. ബന്ധനം ശാന്തനു, സത്യവതി, ഭീഷ്‌മര്‍, ധൃതരാഷ്‌ട്രര്‍, പാണ്ഡു തുടങ്ങി പലരുടെയും മനഃശ്ശാസ്‌ത്രപരമായ അവസ്ഥകളുടെയും ജീവിതമൂല്യങ്ങളുടെയും കഥയാണ്‌ ER -