TY - BOOK AU - Anoop C. TI - KADALCHORUKKU: /കടല്‍ച്ചൊരുക്ക് SN - 9789389410853 U1 - B PY - 2020////03/01 CY - Thiruvananthapuram PB - Chintha Publishers KW - Cherukadhakal N1 - സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും ചെറിയ കഥകളുമായി പതിനെട്ടു രചനകളാണ് ഈ സമാഹാരത്തില്‍. രണ്ടിനത്തിലായാലും രചനകള്‍ യഥാതഥാഖ്യാനത്തിന്റെ വഴിയിലൂടെ മുന്നേറുമ്പോഴും ഏറിയോ കുറഞ്ഞോ ഭ്രമാത്മകതയുടെ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കുന്നുണ്ട്. ഈ കഥകളില്‍ പുലരുന്ന വ്യത്യസ്തതകള്‍ക്കിടയിലും പൊതുവായി തുടരുന്ന ചില ആഭിമുഖ്യങ്ങളുണ്ട്. അതില്‍ പ്രധാനം ശരീരകാമന എന്ന നിലയില്‍ ലൈംഗികതയെ പ്രശ്‌നവല്ക്കരിക്കാനുള്ള ശ്രമമാണ്. മറ്റൊന്ന് ആഖ്യാനതലത്തില്‍, നര്‍മ്മത്തിന്റെയും ഐറണിയുടെയും സ്വരഘടനയിലൂടെ പ്രതീതമാക്കുന്ന ലാഘവത്വവും. അത് പലപ്പോഴും ഈ കഥകള്‍ക്ക് ഒരു സ്വാഛന്ദ്യം നല്കുന്നു ER -