Sebastian

ORU OCHA MATHRAM / ഒരു ഒച്ച മാത്രം / സെബാസ്റ്റ്യൻ - 1 - Kottayam D C Books 2020/12/01 - 85

ആദ്യകാല സമാഹാരങ്ങളിലെപ്പോലെ സ്വപ്ന സമാനമായ പ്രണയകവിതകള്‍ ഇതില്‍ അധികമില്ല. പൊതുവേ ഫാന്റസികളാല്‍ സമൃദ്ധമാണ് സെബാസ്റ്റ്യന്റെ കാവ്യലോകം. വിചിത്രമായ ഫാന്റസികള്‍. അതില്‍ അങ്ങിങ്ങ് തുമ്പിയായും കിളിയായുമൊക്കെ പ്രണയം ഒന്നു തലകാട്ടിപ്പോകുന്നേയുള്ളൂ. പക്ഷേ, പാര്‍പ്പ് എന്ന ഒരൊറ്റക്കവിത സമകാലീന സ്ത്രീപുരുഷ ബന്ധങ്ങളുടെ ഗതികേടിന്റെ നേര്‍ഛേദമായി കനം തൂങ്ങിയാടുന്നു. അതിവൈകാരികത കലരാതെ ഏറെ ശ്രദ്ധയോടെ ഈ കവിത വരച്ചിടുന്നു. നഗരമധ്യത്തില്‍ അവര്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാവുകയും സെക്യൂരിറ്റി വന്ന് പൊളിക്കുകയും ചെയ്യുന്ന സാങ്കല്പിക വീടിന്റെ ചിത്രം! യഥാര്‍ത്ഥത്തിലുള്ള വേറെ വേറെ വീടുകള്‍ വെളിപ്പെടാതെ മൗനത്തില്‍ മറഞ്ഞുനില്ക്കുമ്പോള്‍ ഈ പാവം മായാഗൃഹത്തിന് കണ്ണീരിന്റെ വജ്രത്തിളക്കമാണ്.-മുന്നുര : ഡോ. ബിന്ദുകൃഷ്ണന്‍ അനന്തരം, പാര്‍പ്പ്, ആനന്ദമനയിലെ രാത്രി, പ്രതിമകള്‍ ഉണ്ടാകുന്നത്, നിയോഗം, സന്ദര്‍ശനം, ഒച്ച, ജീവനുള്ളവ തുടങ്ങിയ ഏറ്റവും പുതിയ 34 കവിതകള്‍.

9789354322631

Purchased Current Books,Convent Jn,Ernakulam


Kavyangal

D / SEB/OR