TY - BOOK AU - Tokarczuk, Olga. AU - Suresh M. G. (tr.) TI - ASTHIKAL UZHUTHUMARIKKATTE NINTE KALAPPAKAL: /അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ SN - 9789389671582 U1 - A PY - 2020////09/01 CY - Thrissur PB - Green Books KW - Novel N1 - ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ്. വര്‍ത്തമാനകാലത്തിന്‍റെ ശകടവുമായി മഞ്ഞിലാണ്ടുകിടക്കുന്ന അനീതിയുടെ മഞ്ഞിന്‍പാളികള്‍ ഉഴുതുമറിക്കുകയാണ് ജനീനാ. വണ്ണാത്തിപ്പുള്ളിനെയും ചാരത്തലയന്‍ കുരുവിയേയും ചെക്ക് അതിര്‍ത്തി കടന്നെത്തുന്ന കുറുക്കന്മാരെയും മാന്‍കൂട്ടങ്ങളെയും കടവാതിലുകളെയും സ്നേഹിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടകവിയായ വില്യം ബ്ലേക്കിന്‍റെ കവിതകളുമായി അരങ്ങിലേക്കെത്തുന്ന സര്‍ഗസാഹിത്യം പെട്ടെന്ന് ഒരു കൊലപതക കഥയുടെ മായികവലയത്തിലേക്കു വഴുതി വീഴുന്നു! ഓള്‍ഗാ എന്ന എഴുത്തുകാരിയുടെ അവഗാഹം നിറഞ്ഞ തൂലികയിലൂടെ, അനീതികള്‍ക്കെതിരെ പൊരുതുന്ന ജനീനാ ദസ്ജെയ്ക് എന്ന ഒരു വൃദ്ധകഥാപാത്രം നമുക്കൊപ്പം ഉയരുന്നു . 2018ലെ യൂറോപ്യന്‍ ഫെസ്റ്റിവലുകളില്‍ പെരുമ പിടിച്ചുപറ്റിയ spoor (മൃഗഗന്ധം) എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ER -